പുതിയ കാർഷിക നയം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മെത്രാന്മാർ

ന്യൂഡൽഹി : വലിയ കാർഷിക പ്രക്ഷോഭത്തിലേക്ക് നയിച്ച നരേന്ദ്രമോദി ഗവൺമെന്റിന്റെ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. 48 ദിവസം പിന്നിട്ട കർഷകസമരത്തിന്റ പശ്ചാത്തലത്തിൽ ഒരു വിദഗ്‌ദ സമിതി രൂപീകരിച്ച് കർഷകരും ഗവണ്മെന്റും തമ്മിൽ ധാരണ ഉണ്ടാകാൻ ജനുവരി 12 തീയ്യതി സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു . കർഷക നിയമം സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി വിധിയെ സ്വാഗതം ചെയ്യുന്നതിനായി ലേബർ ഓഫീസിന്റെ ചെയർമാനായ ബിഷപ്പ് മാർ അലക്സ് വടകംതല അറിയിച്ചു .വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന കർഷകർക്ക് ഈ വിധി പ്രത്യാശ നൽകുന്നതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group