കാഴ്ചക്കാരെ നിലനിര്‍ത്താന്‍ പുതിയ സംവിധാനം കൊണ്ടു വരാൻ ഒരുങ്ങി യൂട്യൂബ്.
ഗെയിം കളിക്കാന്‍ പുതിയ വിഭാഗം അവതരിപ്പിക്കാനാണ് പദ്ധതി. ആപ്പിനുള്ളില്‍ വ്യത്യസ്ത ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ കളിക്കാന്‍ വഴിയൊരുക്കുന്ന സംവിധനാമാണ് ഒരുക്കുന്നത്.യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 15 ശതമാനത്തോളം ഗെയിം സ്ട്രീമിങ്ങില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനാലാണ് പ്ലേയബിള്‍ എന്ന പേരില്‍ പുതിയ വിഭാഗം അവതരിപ്പിക്കുന്നത്. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം അവതരിപ്പിക്കും.നെറ്റ്ഫ്ലിക്സ്, ടിക്ടോക് തുടങ്ങിയ മറ്റു വിഡിയോ പ്ലാറ്റ്ഫോമുകളും ഗെയിമുകള്‍ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബും ഗെയിം സംവിധാനം എത്തിക്കുന്നത്. ‘സ്റ്റാക്ക് ബൗണ്‍സ്’ പോലുള്ള വീഡിയോ ഗെിയിമുകളാണ് പരീക്ഷിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group