50,000-ത്തിലധികം അൾത്താര ബാലന്മാരെ സ്വാഗതം ചെയ്ത‌് ഫ്രാൻസിസ് മാർപാപ്പ

യൂറോപ്പിൽനിന്നും റോമിലേക്ക് തീർത്ഥാടനത്തിനെത്തിയ 50,000-ത്തിലധികം അൾത്താര ബാലന്മാരെ സ്വാഗതം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

ജൂലൈ 29 മുതൽ ഓഗസ്റ്റ് രണ്ടുവരെ നടക്കുന്ന 13-ാമത് ‘അൾത്താർ സെർവേഴ്സ് 2024’-ൽ പങ്കെടുക്കാനാണ് 20 യൂറോപ്യൻ രാജ്യങ്ങളിലെ 88 രൂപതകളെ പ്രതിനിധീകരിച്ച് 50,000- ത്തിലധികം അൾത്താര ബാലന്മാർ ഈ ആഴ്ച റോമിലെത്തിയത്.

“നമുക്ക് വിശുദ്ധ കുർബാന ലഭിക്കുമ്പോൾ ആത്മീയമായും ശാരീരികമായും യേശു നമ്മോടൊപ്പമുണ്ടെന്ന് അനുഭവിക്കാൻ കഴിയും. അവൻ നിങ്ങളോടു പറയുന്നു: ‘ഞാൻ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ വെറും വാക്കുകൾകൊണ്ടല്ല, വിശുദ്ധ കുർബാനയിലൂടെയാണ് ഈശോ നമ്മോടു സംസാരിക്കുന്നത്. ഓരോ അൾത്താര ബാലനും യേശുവിനോടു സംസാരിക്കാൻ കഴിയും. അത് വെറും വാക്കുകൾകൊണ്ടല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും നിങ്ങളുടെ സ്നേഹം കൊണ്ടും ഈശോയുടെ ഒപ്പമായിരിക്കാൻ നിങ്ങൾക്കു കഴിയും” – പാപ്പ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group