കൂട്ടക്കൊലയ്ക്ക് ശേഷം പാര്‍ട്ടിനടത്തി സായുധ സേനാദിനം ആഘോഷിച്ച് മ്യാന്‍മര്‍ പട്ടാളം

മ്യാന്‍മറില്‍ 114 പേരെ കൂട്ടക്കൊല ചെയ്തശേഷം അത്യാഡംബരപൂര്‍വമായ പാര്‍ട്ടി നടത്തി 76-ാം സായുധ സേനാദിനം ആഘോഷിച്ചു. പട്ടാള ഭരണാധികാരി ജനറല്‍ മിന്‍ ആങ് ലേയിങും ജനറല്‍മാരും ഉൾപ്പെട്ട ആഡംബര പാർട്ടിയിൽ പാകിസ്താന്‍, ചൈന, റഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, ലാവോസ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യന്‍ പ്രതിനിധിയും ആഘോഷത്തില്‍ പങ്കെടുത്തു.പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാന്‍മാറിലെ പട്ടാള ഭരണകൂടത്തിന്റെ നടപടിയില്‍ ലോകരാഷ്ട്രങ്ങള്‍ നിലപാടു കടുപ്പിച്ചിച്ചിട്ടും പട്ടാളം അടങ്ങുന്നില്ല. സായുധസേനാദിനമായ ആഘോഷങ്ങൾക്ക് ശേഷവും സൈന്യം രണ്ടുപേരെ വെടിവെച്ചുകൊന്നു.ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് ബഹുജനപ്രക്ഷോഭം മ്യാന്മാറിൽ ആരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇതുവരെ നാനൂറിലേറെപ്പേരെയാണ് പോലീസും പട്ടാളവും വെടിവെച്ചുകൊന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group