ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ വാർഷികത്തിൽ ന്യൂയോർക്ക് നഗരത്തിലെ ജൂതസമൂഹത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട പാക്കിസ്ഥാൻ പൗരൻ പിടിയിൽ. കാനഡയിൽ താമസിക്കുന്ന പാക്ക് സ്വദേശിയും ഇരുപതുകാരനുമായ മുഹമ്മദ് ഷാസെബ് ഖാനെ ആണ് ബുധനാഴ്ച, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്രായേലിൽ 1,200-ലധികം ആളുകൾ കൊല്ലപ്പെട്ട ഹമാസിന്റെ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ, ബ്രൂക്ലിനിലെ ഒരു ജൂതകേന്ദ്രത്തിൽ കൂട്ടവെടിവയ്പ് നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. ‘കഴിയുന്നത്ര ജൂതന്മാരെ’ കൊല്ലാൻ ഷാസെബ് ജാദൂൻ എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ ലക്ഷ്യമിട്ടിരുന്നുവെന്നും അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group