റഷ്യയുമായുള്ള യുദ്ധത്തിനിടയിലും ഉക്രേനിയൻ ജനതയുടെ ശക്തിയുടെയും പ്രതിരോധശേഷിയുടെയും രഹസ്യം പരിശുദ്ധ കുർബാന ആണെന്ന് വെളിപ്പെടുത്തി ഉക്രൈനിലെ സാംബീറിന്റെ സഹായമെത്രാൻ ഹ്രിഹോറി കോമർ.
ദൈവവുമായുള്ള ഐക്യത്തിൽ നിന്നാണ്, ദിവ്യബലിയിൽ നിന്നാണ് തങ്ങൾ ശക്തി കണ്ടെത്തുന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ക്വിറ്റോയിൽ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.
“ഏകദേശം മൂന്നു വർഷമായി രാത്രിയും പകലും ഒരുപോലെ പ്രാർത്ഥനകളുള്ള ഇടവകകൾ ഞങ്ങൾക്കുണ്ട്. രാവും പകലും പ്രാർത്ഥിക്കാൻ ആളുകൾക്ക് അവരുടെ ഊഴമുണ്ട്. കുർബാനയാണ് ഞങ്ങളുടെ ശക്തി. മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും കൂട്ടായ്മ ഉണ്ടാക്കാനുമുള്ള ക്ഷണമാണ് ദിവ്യബലി. അതായത്, ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിൽ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും ജനങ്ങൾക്കുവേണ്ടി ജീവൻ നൽകാനും വിശുദ്ധ കുർബാനയ്ക്കു സാധിക്കുന്നു- അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group