കോട്ടയം അതിരൂപതയുടെ കീഴിൽ നേഴ്സിംഗ് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരിത്താസ് മാതാ ഹോസ്പിറ്റൽ വേളാങ്കണ്ണിമാത കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്സിംഗ് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു.

തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിർവ്വഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസ്സും ഭിന്നശേഷിക്കാർക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചം പ്രത്യേകിച്ച് അന്ധബധിര വൈകല്യമുള്ള വ്യക്തികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവർക്കായി ലഭ്യമാക്കേണ്ട ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും സെമിനാർ നടത്തപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group