ക്നാനായ സ്റ്റാർസ് ഏകദിന പരിശീലനം ഒക്ടോബർ 2ന്

കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ രൂപം നൽകിയ ക്നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്ന‌ാനായ സ്റ്റാർസ് പ്രോഗ്രാമിലെ കുട്ടികൾക്കായുള്ള ഏകദിന പരിശീലനം ഒക്ടോബർ 2 ബുധനാഴ്ച, രാവിലെ പത്തു മണി മുതൽ കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ നടത്തപ്പെടും.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14-ാ മത്തെ ബാച്ചിലെ കുട്ടികൾ ഉൾപ്പടെ എല്ലാ ബാച്ചുകളിൽ നിന്നുമുള്ള കുട്ടികൾക്കായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും കരിയർ അവബോധ ക്ലാസുകളും ചർച്ചകളും മത്സരങ്ങളും ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group