ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം

ലോഗോസ് ക്വിസ് പരീക്ഷയില്‍ ആദ്യമായി പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. വിവിധ പ്രായക്കാരായ 72 പേരാണ് പരീക്ഷ എഴുതിയത്.

കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ അഭിവന്ദ്യ ഡോക്ടര്‍ ജെയിംസ് ആനാപ്പറമ്പില്‍ പിതാവിന്‍റെയും, സെക്ട്രറി ഫാദര്‍ ജോജു കോക്കാട്ടിലിന്‍റെയും നിര്‍ലോഭമായ പിന്തുണയാണ് ഈ മുന്നേറ്റത്തിനു സഹയകമായത്. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ക്രമത്തിലാണ് ലോഗോസ് പരീക്ഷ 2 സെന്‍ററുകളിലായി നടത്തപ്പെട്ടത്. സിംഗപ്പൂര്‍ വിശ്വാസികളുടെ വിശ്വാസ തീക്ഷണത പ്രതിഫലിപ്പിക്കുന്ന വേദിയായി ക്വിസ് സെന്‍റര്‍ മാറി. 127 പേര്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷയില്‍ പലര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ല. പരീക്ഷ എഴുതിയ കുരുന്നുകളായിരുന്നു ലോഗോസ് വേദിയെ കൂടുതല്‍ നിറവുള്ളതാക്കി മാറ്റിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group