കർദ്ദിനാൾ എവ്ജേനിയൊ ദൽ കോർസോയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ

അർജന്റീനയിലും അംഗോളയിലും മിഷനറിയായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ എവ്ജേനിയൊ ദൽ കോർസോയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ.

വെറോണ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ബിഷപ് ഡൊമെനിക്കോ പൊമ്പീലിക്കയച്ച ടെലെഗ്രാം സന്ദേശത്തിലാണ് കർദ്ദിനാൾ ദൽ കോർസോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തിയത്.

സമൂഹത്തിലെ കൂടുതൽ ദുർബലരും ശക്തി കുറഞ്ഞവരുമായ ആളുകൾക്കുവേണ്ടി സ്വയം സമർപ്പിച്ച അദ്ദേഹം ദൈവത്തിനും സഭയ്ക്കും വേണ്ടിയുള്ള തന്റെ സേവനമാണ് ഇതിലൂടെ നിർവ്വഹിച്ചതെന്നും, അതുവഴി ക്രിസ്തുവിനോടുള്ള തന്റെ സ്നേഹത്തിന് സാക്ഷ്യമേകുകയാണ് ചെയ്തതെന്നും പാപ്പാ എഴുതി.

ഒരു മിഷനറി വൈദികനായി അർജന്റീനയിലും അംഗോളയിലും സേവനം ചെയ്തു വരവെയാണ് അദ്ദേഹം സൗറിമോയുടെ മെത്രാനായി നിയമിക്കപ്പെട്ടതെന്നും, പിന്നീട് ബെൻഗ്വേലയിലും അദ്ദേഹം സേവനമനുഷ്ടിച്ചുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group