ചീഫ് ജസ്റ്റീസായി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂ ഡല്‍ഹി: ജസ്റ്റീസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റീസായി ഇന്ന് സത്യപ്രതിജഞ ചെയ്തു ചുമതയേല്‍ക്കും.

രാഷ്‌ട്രപതിഭവനില്‍ രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.

മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെയാണ് വിരമിച്ചത്. ആറു മാസമാണ് ചീഫ് ജസ്റ്റീസ് പദവിയില്‍ ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ കാലാവധി. 2025 മേയ് 13ന് അദ്ദേഹം വിരമിക്കും.

സുപ്രീംകോടതിയിലേക്ക് നിയമിക്കപ്പെട്ട ചുരുക്കം ചില ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റീസ് ഖന്ന. മുതിർന്ന 32 ഹൈക്കോടതി ജഡ്ജിമാർ ഉണ്ടായിരിക്കേ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം ജസ്റ്റീസ് ഖന്നയെ 2019ല്‍ സുപ്രീംകോടതി ജഡ്ജി പദവിയിലേക്ക് ശിപാർശ ചെയ്യുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m