കോവിഡ് :19 സംസ്കരിക്കാൻ സ്ഥലമില്ലാതെ സെമിത്തേരികൾ..

കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ സ്ഥലമില്ലാതെ സെമിത്തേരികൾ നിറയുന്നു. ബാംഗ്ലൂർ പോലുള്ള സിറ്റികലിലാണ് ഇത്തരം കരളലിയിപ്പിക്കുന്ന കാഴ്ചകൾ.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂവായിരത്തിലേറെ വിശ്വാസികളാണ് കോവിഡ് ബാധയെത്തുടർന്ന് ബംഗളൂരുവിൽ മാത്രം മരിച്ചത്. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ അഞ്ച് വലിയ സെമിത്തേരികൾ അടച്ചിടേണ്ടി സാഹചര്യമാണ് ഇപ്പോൾ ബാംഗ്ലൂരിൽ നിലനിൽക്കുന്നത്.
ഈ പ്രത്യേക സാഹചര്യത്തിൽ അഞ്ചേക്കർ സ്ഥലം മൃതദേഹം സംസ്കാരത്തിന് വിട്ടുനൽകാൻ ആർച്ച് ബിഷപ്പ് പീറ്റർ മച്ചഡോ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇതുവരെ അനുകൂലമായ ഒരു നിലപാടും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എത്രയും വേഗം ഭരണകൂടത്തിന് ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവിടുത്തെ ക്രൈസ്തവ നേതൃത്വം .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group