November 11, ടൂർസിലെ വി. മാർട്ടിൻ (316-397)

എ.ഡി 316 പന്നോണിയ രൂപതയിലെ സമാരിയ എന്ന കൊച്ച് ഗ്രാമം, ഇന്നത്തെ ഹംഗറിയിലെ  സോംബത്തേലിയിൽ ഒരു അക്രൈസ്തവ കുടുംബത്തിലാണ് വിശുദ്ധ മാർട്ടിൻ ജനിച്ചത്. തന്റെ പത്താം വയസ്സിൽ മാതാപിതാക്കളുടെയും ബന്ധുജനകളുടെയും ആഗ്രഹത്തിന് വിരുദ്ധനമായി ഇദ്ദേഹം ക്രിസ്ത്യൻ മതത്തിൽ ചേരുകയും യേശുവിനെ കൂടുതൽ അറിയുന്നതിനുള്ള പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തു. റോമൻ സാമ്രാജ്യത്തിൽ 313-ൽ മാത്രമാണ് ക്രിസ്തുമതത്തെ നിയമപരമായി മതമാക്കി മാറ്റിയത്.

ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ മകൻ എന്ന നിലയിലും അന്ന് നിലവിൽ നിന്നിരുന്ന നിയമടിസ്ഥാനത്തിലും തന്റെ 15- വയസ്സിൽ സഭയുടെ അംഗമാകുവാൻ മാമ്മോദീസ സ്വീകരിച്ച ഇദ്ദേഹം തന്റെ മേലധികാരികളുടെ നിർദ്ദേശ പ്രകാരം 2 വർഷം കൂടി സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. തന്റെ ഇരുപതാം വയസിൽ സൈനിക വൃത്തിയിൽ നിന്നും പിന്മാറിയ അദ്ദേഹത്തെ, ജൂലിയൻ ചക്രവർത്തി ഭീരുവെന്ന് മുദ്രകുത്തി കളിയാക്കി. ഇതിനു മറുപടിയായി കുരിശടയാളം വരച്ചുകൊണ്ട് “വാളും പരിചയെക്കാളുമധികം ശത്രു സൈന്യത്തെ തകർക്കുവാൻ എനിക്കെന്റെ കുരിശടയാളം കൊണ്ട് സാധിക്കും” എന്നദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. സൈന്യത്തിൽ നിന്നും വിട്ടതിനുശേഷം, പോയിട്ടേഴ്സിലെ മെത്രാനായ വി. ഹിലാരിയുടെ അടുക്കൽ നിന്നും അദ്ദേഹം പൗരോഹത്യം സ്വീകരിക്കുകയും ദൈവത്തിന്റെ ഏറ്റവും സ്രേഷ്ടനായ വിനീതദാസനായി ജീവിതത്തിൽ ആരംഭം കുറിക്കുകയും ചെയ്തു.

 എ.ഡി 371-ൽ ടൂർസിന്റെ മെത്രാനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തന്റെ നിഷ്ക്കളങ്കമായ പെരുമാറ്റത്തിലൂടെ സകല ജനങ്ങളുടെയും ശ്രദ്ധ അദ്ദേഹത്തിന് ലഭിച്ചു. ഒരു മെത്രാൻ എന്ന നിലയിൽ വിശുദ്ധൻ വിജാതീയ ക്ഷേത്രങ്ങളും ബലിപീഠ ശില്പങ്ങളും നശിപ്പിക്കുവാൻ ഉത്തരവിട്ടു. ഒട്ടനവധി അത്ഭുതകളിലൂടെയും രോഗശാന്തികളിലൂടെയും അദ്ദേഹം ജനങ്ങൾക്ക് പ്രിയങ്കരനായി. അശുദ്ധാത്മാവ് ബാധിച്ച വ്യക്തികളെ കർത്താവിന്റെ നാമത്തിൽ ബന്ധിച്ചു. ഈ വക പ്രവർത്തികളിലൂടെ യേശുനാമത്തെ വിശുദ്ധൻ പ്രഘോഷിക്കുകയായിരുന്നു.

 അന്ത്യസമയത്തിന് തൊട്ടു മുൻപ് ഒരു പൈശാശിക ശക്തിയെ കണ്ട ഇദ്ദേഹം കോപാകുലനായി ആ ശക്തിയോട് സംസാരിച്ചു. താൻ ദൈവത്തിനുള്ളതാണെന്ന് ഊന്നി പറഞ്ഞുകൊണ്ട് തന്റെ 82- മത്തെ വയസ്സിൽ അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.  397 നവംബർ 11 നാണ് വിശുദ്ധൻ മരിച്ചത്.

വിചിന്തനം: ഒരുവൻ ദൈവത്തിന്റെ ദൃഷ്ടിയിൽ എത്ര വലിയവനാണോ അത്രമാത്രം വലിപ്പമേ അവനുള്ളൂ. ഒട്ടും അധികമില്ല.

ഇതര വിശുദ്ധർ:

1. അത്തെനോഡഡോറൂസ് +(304)
2. ബർത്തലോമ്യു +(1605)
3. മെന്നാസ്+(294) ഈജിപ്ത്ഷ്യൻ രക്തസാക്ഷി
4. മെർക്കുരിയൂസ് (224-250) കേസറിയായിലെ രക്തസാക്ഷി
5. അബാ/ വെരാനൂസ് (അഞ്ചാം നൂറ്റാണ്ട്) ലിയോൺസിലെ മെത്രാൻ
6. കൊളുംബാ (ആറാം നൂറ്റാണ്ട്)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group