പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സീന്‍ : കരുണയുടെ കാവലാളായി ഇസ്രായേല്‍

ജറുസലേം: കരുണയുടെ കാവലാളായി ഇസ്രായേല്‍ പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സീന്‍ ഉടന്‍ നല്‍കുമെന്ന് സൂചന . യുഎന്‍ ധാരണപ്രകാരം പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം. ഇസ്രായേല്‍ പലസ്തീന് കൊവിഡ് വാക്‌സീന്‍ നല്‍കണമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലില്‍ മുതിര്‍ന്ന 85 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍, വെസ്റ്റബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പാലസ്തീനികള്‍ക്ക് വാക്‌സീന്‍ നല്‍കിയിരുന്നില്ല. 45 ലക്ഷമാണ് ഇരു പ്രദേശങ്ങളിലെയും ജനസംഖ്യ. ഇതുവരെ മൂന്ന് ലക്ഷം പലസ്തീനികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തുതന്നെ ഏറ്റവും വേഗത്തില്‍ വാക്‌സീനേഷന്‍ പ്രവര്‍ത്തികള്‍ നടപ്പാക്കിയ രാജ്യമാണ് ഇസ്രായേല്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group