ഹെൻട്രി എട്ടാംമന്റെ ചാൻസലറായിരുന്ന വിശുദ്ധ തോമസ് , ഇംഗ്ലണ്ടിലെ ലണ്ടനിലാണ് ജനിച്ചത്. പ്രസിദ്ധനായ വക്കീലും മാന്യനും നാലു കുട്ടികളുടെ പിതാവും ആയിരുന്നു അദ്ദേഹം.ഒരു പൊതു സേവകൻ എന്ന നിലയിൽ മാനുഷിക അവബോധത്തിന്റെയും ക്രിസ്തീയ ജ്ഞാനത്തിന്റെയും ഒരു അസാധാരണ സങ്കലനമായിരുന്നു വിശുദ്ധന്റെ ജീവിതം.ആത്മീയതയിൽ വേരൂന്നിയ ഈ വിശുദ്ധൻ ആരഗോണിലെ കാതറീനെ വിവാഹമോചനം ചെയ്തുകൊണ്ട് ആന ബോളിനെ വിവാഹം ചെയ്യുവാനുള്ള ഹെനറി രാജാവിന്റെ തീരുമാനത്തെ എതിർത്തു. റോമിൽ നിന്നും വേർപിരിഞ്ഞ് ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ ശ്രമങ്ങളെ അദ്ദേഹം അംഗീകരിച്ചതും ഇല്ല. രാജ്യദ്രോഹക്കുറ്റത്തിന് വിശുദ്ധൻ ലണ്ടൻ ടവറിൽ വിചാരണ ചെയ്യപ്പെട്ടു. ഒരു സുപ്രധാനനിയായ നയതന്ത്രജ്ഞൻ ഉപദേഷ്ടാവ് എന്നീനിലകളിൽ തിളങ്ങിയ വിശുദ്ധൻ യഥാർത്ഥ രാജഭക്തി രാജാവിന്റെ തീരുമാനങ്ങളെ അന്ധമായി സ്വീകരിക്കുന്നതല്ല എന്ന് അറിഞ്ഞുകൊണ്ട് തന്റെ ധാർമ്മികമൂല്യങ്ങളെ രാജാവിനെ പ്രീതിപ്പെടുത്താനായി ബലി കഴിക്കുവാൻ തയ്യാറായില്ല. ഹെൻട്രി എട്ടാമൻന്റെ തീരുമാനങ്ങൾക്കും ശ്രമങ്ങൾക്കും അംഗീകാരം നൽകാത്തതിന്റെ പേരിൽ 1535 ജൂലൈ ആറിന് ലണ്ടനിലെ ടവർ ഹില്ലിൽ വെച്ച് വിശുദ്ധനെ കഴുത്തറത്ത് കൊലപ്പെടുത്തി. 400 വർഷങ്ങൾക്ക് ശേഷം 1935 ഇൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. എ.ഡി രണ്ടായിരത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധ തോമസ് മൂറിനെ രാഷ്ട്രീയ നേതാക്കന്മാരുടെ മധ്യസ്ഥനായി നിർദ്ദേശിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group