ക്രൈസ്തവ ദേവാലയം തകര്‍ത്തത് ഖേദകരം : മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം തകര്‍ത്ത നടപടിയിൽ ഖേദം പ്രകടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
ആരാധനാലയത്തെ പ്രാര്‍ഥനയ്ക്കുള്ള ഇടമായിട്ടാണ് ഉപയോഗിക്കുന്നത്.
എന്നാല്‍, പള്ളി പൂര്‍ണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് പരിശോധിക്കുമെന്നും പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്ക് ആ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീറോ മലബാര്‍ സഭ ഫരീദാബാദ് രൂപതയ്ക്ക് കീഴില്‍ ദക്ഷിണ ഡല്‍ഹി അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കാത്തോലിക്ക ദേവാലയമാണ്
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നിര്‍ദേശപ്രകാരo
അധികൃതര്‍ ഇടിച്ചു തകര്‍ത്തത്.വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പള്ളി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ഡല്‍ഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടവക വികാരി ഫാ.ജോസ് കണ്ണങ്കുഴിയും പള്ളി കമ്മിറ്റി ഭാരവാഹികളും മാധ്യമങ്ങളോട് പറഞ്ഞിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group