സിഡ്നി: ഓസ്ട്രേലിയൻ പാര്‍ലമെന്റില്‍നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കം ചെയ്യാനുള്ള പ്രമേയത്തെ ശക്തമായി എതിര്‍ക്കുമെന്ന് നാഷണല്‍ പാര്‍ട്ടി അറിയിച്ചു.നോര്‍ത്തേണ്‍ മെട്രോപൊളിറ്റനില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഫിയോണ പാറ്റനാണ് നൂറു വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഇതിനായി ഓഗസ്റ്റ് നാലിന് പ്രമേയം അവതരിപ്പിക്കാനാണു നീക്കം,എന്നാൽ നീക്കത്തെ എതിര്‍ക്കുമെന്ന് നാഷണല്‍ പാര്‍ട്ടി എംപി സ്റ്റെഫ് റയാന്‍ പറഞ്ഞു. ഫിയോണ പാറ്റന്റെ നിലപാടുകള്‍ വിക്‌ടേറിയയുടെ പരമ്പരാഗതവും സാംസ്‌കാരികവുമായ ചരിത്രത്തോടു പൊരുത്തപ്പെടുന്നതല്ലന്നും വിശ്വാസത്തിനതീതമാണ് അവരുടെ പ്രവര്‍ത്തികളെന്നും സ്റ്റെഫ് റയാന്‍ പറഞ്ഞു.പ്രാര്‍ത്ഥന നീക്കം ചെയ്യാനുള്ള പ്രമേയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം ചെലവഴിക്കുന്നതിലൂടെ, ഈ മഹാമാരിക്കാലത്ത് വിക്ടോറിയക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഫിയോണ എത്രമാത്രം വിലകല്‍പ്പിക്കുന്നുവെന്ന് തെളിയിച്ചതായും സ്റ്റെഫ് റയാന്‍ കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group