ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെ അണിനിരന്ന് കത്തോലിക്കാ സര്‍വ്വകലാശാലാകൾ

അർജന്റീന: ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെ ശക്തമായ പ്രതിരോധത്തിന് ഒരുങ്ങി അർജന്റീനയിലെ കത്തോലിക്കാ സർവ്വകലാശാലകൾ.അര്‍ജന്റീനയില്‍ നിയമ നിര്‍മ്മാണ സഭയായ നാഷണല്‍ കോണ്‍ഗ്രസ്പാ സാക്കിയ ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കത്തോലിക്കാ സർവകലാശാലയുടെ കൂട്ടായ്മ അറിയിച്ചു.ഗര്‍ഭസ്ഥ ശിശുവിന്റെ മൗലിക അവകാശങ്ങൾ ഹനിക്കരുതെന്നും മൗലിക സ്വാതന്ത്ര്യങ്ങള്‍ വിനിയോഗിക്കാനുള്ള പ്രതിബദ്ധതയെ ഊന്നിപ്പറഞ്ഞുകൊണ്ട് കത്തോലിക്കാ സര്‍വ്വകലാശാലകളുടെ കൂട്ടായ്മ നിയമ നിര്‍മ്മാതാക്കളോടും കോടതികളോടും ആവശ്യപ്പെട്ടു. ജീവിത സംസ്‌കാരവുമായി രാജ്യം പൊരുത്തപ്പെട്ടുപോകണം. മനുഷ്യരെ ഗര്‍ഭധാരണo മുതൽ സ്വാഭാവിക മരണം വരെ സംരക്ഷിക്കേണ്ടതാകണo നിയമപരമായ ഉത്തരവുകളെന്നും സർവ്വകലാശാലകളുടെ സമിതി അഭിപ്രായപ്പെട്ടു .ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം അനുവദിക്കുന്ന അര്‍ജന്റീനയുടെ പുതിയ നിയമം ഗര്‍ഭസ്ഥ ശിശുവിന്റെ ‘ജീവിക്കാനുള്ള അവകാശം’ ഹനിക്കുന്നതാനെന്നും സർവ്വകലാശാലകളുടെ സമിതി വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group