app116

നിർവ്വചിക്കാനാവാത്ത ഒരു ആത്മബന്ധവും, നിർമ്മലതയും, മനോഹാരിതയും നിറഞ്ഞ വിശുദ്ധ സൗഹൃദം..

നിർവ്വചിക്കാനാവാത്ത ഒരു ആത്മബന്ധവും, നിർമ്മലതയും, മനോഹാരിതയും നിറഞ്ഞ വിശുദ്ധ സൗഹൃദം..

ചിലപ്പോൾ ഏറ്റവും വലിയ ജീവിതകഥകൾ പ്രശസ്തിയിൽ നിന്നല്ല, മറിച്ച് വിശ്വസ്തതയിൽ നിന്നാണ് വരുന്നത്.
ഇത് എട്ടു പതിറ്റാണ്ടുകൾ കടന്ന സി.ജെനീവീവ്ന്റെ കഥയാണ്. റോമിലെ ഒരു സർക്കസിനടുത്തുള്ള ഒരു കാരവാനിലാണ് സിസ്റ്റർ താമസിക്കുന്നത്. അവർക്ക് ആകെ ഉള്ള പ്രത്യേകത ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള വർഷങ്ങളുടെ ബന്ധവും, സൗഹൃദമെന്ന അമൂല്യ നിധിയുമാണ്.

എല്ലാ ബുധനാഴ്ചയും, സ്ഥിരതയുള്ള ഒരു ചുവടുവെപ്പും ശാന്തമായ ആത്മാവും ഉപയോഗിച്ച്, സിസ്റ്റർ  വർഷങ്ങളായി തന്റെ സുഹൃത്ത് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുമായിരുന്നു.

അവരുടെ സൗഹൃദത്തിന് അധികം വാക്കുകളുടെ ആവശ്യമില്ലായിരുന്നു. ഒറ്റനോട്ടത്തിൽ പരസ്പരം മനസ്സിലാക്കുന്ന സൗഹൃദമായിരുന്നു. ജീവിതം അവരെ വ്യത്യസ്ത പാതകളിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും ഒരുമിച്ച് നടക്കുന്നവരിൽ വിരളം ചിലർ... 
ആ സൗഹൃദത്തെ ലോകം മനസ്സിലാക്കിയത് അവരുടെ സുഹൃത്തിന്റെ വിയോഗദിനത്തിൽ ആണ്.

അങ്ങനെ ലോകം പോപ്പിനോട് വിടപറയുമ്പോൾ, സി. ജെനീവീവ് നിശബ്ദമായി വത്തിക്കാനിലേക്ക് പ്രവേശിച്ചു. അവർക്ക് പ്രത്യേക ഐഡന്റിറ്റി കാർഡിന്റെ ആവശ്യമില്ല, അവർ ആരാണെന്ന് എല്ലാവർക്കും അറിയാം. വിശുദ്ധമായ സൗഹൃദം മനസ്സിൽ സൂക്ഷിച്ച ആ സന്യാസിനിയുടെ കണ്ണുനീർ അന്ന് എല്ലാവരെയും കരയിപ്പിച്ചു. അന്ന്, സി. ജെനീവീവ് ഒരു മൂലയിൽ നിൽക്കുകയായിരുന്നു. അവരെ ആരും . തടസ്സപ്പെടുത്തിയില്ല, അവർ തമ്മിൽ സംസാരിക്കുന്നില്ല. ആ നിമിഷത്തിൽ, നിശബ്ദതയിൽ,  അവർ തമ്മിൽ യാത്രമൊഴി പറഞ്ഞു.  കണ്ണുനീർ പ്രവാഹം എല്ലാവരിൽ നിന്നും മറക്കാൻ അവർ ആവാതു ശ്രമിച്ചിട്ടും, ഏതോ മീഡിയാക്കണ്ണുകൾ അത് ഒപ്പിയെടുത്തു... നിലവിളിയില്ല, പരാതിയില്ല. മൂകമായ ഭാഷയിൽ ഒരു ഹൃദ്യമായ അന്ത്യയാത്ര പറച്ചിൽ.

മറ്റൊരാളുടെ പാതയിൽ ഒരു വെളിച്ചമാകാൻ ഒരാൾ ഒരിക്കലും പ്രായമാകില്ലെന്നും, എല്ലാം പറഞ്ഞിട്ടില്ലെന്നും, ഇനിയും ധാരാളം നൽകാനുണ്ടെന്നും ഈ തലമുറയെ ഓർമ്മിപ്പിച്ചതിന് നന്ദി, സി. ജെനീവീവ്.
നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചു : എന്നാൽ എല്ലാറ്റിനുമുപരി, യഥാർത്ഥ സുഹൃത്തുക്കൾ പ്രസംഗങ്ങളിലൂടെയല്ല, കൊട്ടിഘോഷങ്ങളിലൂടെയും അല്ല,  സാന്നിധ്യത്തിലൂടെയാണ് അന്ത്യ യാത്രാ മൊഴി ചൊല്ലുന്നത്. അതിലും ഒരു ഭംഗി ഉണ്ട്‌ അല്ലെ?  ആർക്കും നിർവ്വചിക്കാനാവാത്ത ഒരു ആത്മബന്ധവും, നിർമ്മലതയും, മനോഹാരിതയും.
"ഗുഡ് ബൈ, പ്രിയ സ്നേഹിതാ!"

കടപ്പാട് :Sr Soniya K Chacko DC

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                     Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)