ഇരുനൂറ്റിനാല്‍പ്പതില്‍ അധികം പേരുടെ ജീവനെടുത്ത അഹമ്മദാബാദിൽ വിമാന ദുരന്തത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തത്തിൽ താൻ വളരെയധികം ദുഃഖിതനാണെന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം അനുശോചനം അറിയിക്കുന്നതായും ലെയോ പതിനാലാമൻ മാർപാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു. മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തന്റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടി പാപ്പ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയാണെന്നും ലെയോ പാപ്പയ്ക്കു വേണ്ടി കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ സന്ദേശത്തില്‍ അറിയിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് ഉച്ചയ്ക്കാണ് ദുരന്തമുണ്ടായത്. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് അഗ്നിഗോളമായി തീരുകയായിരിന്നു. വിമാനത്തില്‍ ഉണ്ടായിരിന്ന 241 പേരും മരിച്ചു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m