കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ.
കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ.
എഴുത്തുപരീക്ഷ ഇല്ലാതെ 75,000 രൂപ ശമ്പളം നേടാവുന്ന കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ.
താത്പര്യമുള്ള അർഹരായ ഉദ്യോഗാർഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം chqrectt@aai.aero എന്ന ഇ-മെയില്‍ വഴി അപേക്ഷിക്കാം. ഏപ്രില്‍ 2, 2025 ആണ് അപേക്ഷകള്‍ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
എയർപോർട്ട് അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റേഷൻ ഓപ്പറേഷൻസ്, മെയിന്റനൻസ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് എന്നിവയില്‍ പത്തുവർഷത്തെ പ്രവൃത്തിപരിചയമുള്ള വിരമിച്ച സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ, ഡിഫൻസ് ജീവനക്കാർക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയുണ്ടാവില്ല, അഭിമുഖത്തിലെ മികവ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞടുപ്പ്. 65 വയസ്സാണ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m