ആലപ്പുഴ വണ്ടാനം വിദ്യാര്‍ത്ഥികളുടെ അപകടം സെന്‍ട്രി ഫ്യൂഗല്‍ ഫോഴ്‌സ് മൂലമുണ്ടാകുന്ന ഷിഫ്റ്റിംഗ് ഓഫ് സ
ആലപ്പുഴ വണ്ടാനം വിദ്യാര്‍ത്ഥികളുടെ അപകടം സെന്‍ട്രി ഫ്യൂഗല്‍ ഫോഴ്‌സ് മൂലമുണ്ടാകുന്ന ഷിഫ്റ്റിംഗ് ഓഫ് സെന്റര്‍ ഓഫ് ഗ്രാവിറ്റി മൂലം
സെന്‍ട്രിഫ്യൂഗല്‍ ഫോഴ്‌സ്
ഒരു കല്ല് ചരടില്‍ കെട്ടി കറക്കിയാല്‍ കല്ല് ഒരു വൃത്തപരിധിയിലൂടെ സഞ്ചരിക്കും. ചരട് പൊട്ടിയാല്‍ കല്ല് വൃത്തപരിധിയ്ക്ക് വെളിയിലേക്ക് തെറിച്ചു പോകും. ഇതാണ് സെന്‍ട്രിഫ്യൂഗല്‍ ഫോഴ്‌സ്. കറക്കുമ്പോള്‍ കൈയ്യില്‍ അനുഭവിക്കുന്ന ബലം സെന്‍ട്രിപെറ്റല്‍ ഫോഴ്‌സ്.
വൃത്തപരിധിയിലൂടെ വാഹനം സഞ്ചരിക്കുന്നത് വളവുകളിലും, ഓവര്‍ടേക്ക് ചെയ്യുമ്പോഴുമാണ്. ഒരു ബസ് ഇടതുവശത്തേക്കുള്ള വളവ് സ്പീഡില്‍ എടുക്കുമ്പോള്‍ യാത്രക്കാര്‍ വലതുവശത്തേക്ക് ചരിയുന്നു. മറ്റൊന്നിനെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഇത് സംഭവിക്കുന്നു. ഭാരം വലതുവശത്തെ ടയറുകളില്‍ കൂടുന്നു. എട്ട് ടണ്‍ ഭാരമുള്ള വാഹനം സമതലത്തില്‍ കിടക്കുമ്പോള്‍ ഓരോ ടയറിലും 2 ടണ്‍ ഭാരം വരുന്നു. ഇടതുവശത്തെ വളവ് എടുക്കുമ്പോള്‍ ക്രമേണ വലതുവശത്തെ ടയറുകളില്‍ 3 ടണ്‍ വീതവും ഇടതുവശത്തെ ടയറുകളില്‍ 1 ടണ്‍ വീതവും വരാം. ഇതില്‍ കൂടുതലും വലതുവശത്തെ ടയറുകളില്‍ കേന്ദ്രീകരിക്കാം. ഇതാണ് ഷിഫ്റ്റിംഗ് ഓഫ് സെന്റര്‍ ഓഫ് ഗ്രാവിറ്റി. ഇങ്ങനെ വലതുവശത്തെ ടയറുകളില്‍ ഭാരം കൂടുതല്‍ കേന്ദ്രീകരിക്കുമ്പോള്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ബ്രേക്കിന്റെ ആപ്ലിക്കേഷന്‍ വലതുവശത്തെ ടയറുകളില്‍ കൂടുതല്‍ കേന്ദ്രീകരിക്കും. കാരണം ബ്രേക്കിന്റെ ആപ്ലിക്കേഷന്‍ ടയറിന്റെ ഭൂമിയുമായുള്ള ഫ്രിക്ഷന്‍ മൂലമാണ് പൂര്‍ത്തീകരിക്കുന്നത്. അപ്പോള്‍ വാഹനം ഡ്രൈവറുടെ നിയന്ത്രണത്തിലല്ല. 90 ഡിഗ്രിയോ അതില്‍ കൂടുതലോ വാഹനം വലതുവശത്തേക്ക് വെട്ടിത്തിരിയും.
ഷിഫ്റ്റിംഗ് ഓഫ് സെന്റര്‍ ഓഫ് ഗ്രാവിറ്റി നടക്കാന്‍ കാരണങ്ങള്‍
1) വളവ് ഒരു വൃത്തമായി വരച്ചാല്‍ കിട്ടുന്ന റേഡിയസ് (അര്‍ത്ഥവ്യാസാര്‍ത്ഥം) കുറവാണെങ്കില്‍ (അതായത് ഷാര്‍പ്പ് കേര്‍വ്)
2) വാഹനത്തിന്റെ ഭാരം കൂടുമ്പോള്‍
3) വാഹനത്തിന്റെ പൊക്കം കൂട്ടുന്ന മേക്ക്
4) റോഡിന്റെ ചരിവ്
5) പ്രധാനമായത് വാഹനത്തിന്റെ സ്പീഡ്
6) ദ്രാവക രൂപത്തിലുള്ള ടാങ്കറില്‍ പകുതി ദ്രാവകം ഉള്ളപ്പോള്‍ ഉണ്ടാകുന്ന ഓളം
7) തടി കയറ്റിയ വാഹനത്തില്‍ തടിയുടെ ഭാരം തുല്യമായിരിക്കണമെന്നില്ല.
ശ്രദ്ധിക്കുക: കാല്‍നടക്കാരോ, ഇരുചക്ര വാഹനക്കാരോ, ചെറിയ വാഹനക്കാരോ ഒരു കാരണവശാലും വലിയ വാഹനക്കാര്‍ക്ക് സഡന്‍ ബ്രേക്ക് ചെയ്യാന്‍ ഇടയാക്കരുത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ 90 ഡിഗ്രി ആംഗിളില്‍ വെട്ടിത്തിരിയുന്നത് വ്യക്തമാണ്. സ്‌കിഡ് ചെയ്താല്‍ സംഭവിക്കുന്ന ദൃശ്യമല്ല ഇത്. സഡന്‍ ബ്രേക്ക് ചെയ്തപ്പള്‍, ഓവര്‍ടേക്കിംഗും, 11 പേര്‍ അടങ്ങുന്ന കുട്ടികളുടെ ഭാരവും വാഹനത്തിന്റെ സ്പീഡും ഷിഫ്റ്റിംഗ് ഓഫ് സെന്റര്‍ ഓഫ് ഗ്രാവിറ്റിക്ക് കാരണമായി അപകടം ഉണ്ടായി. ചിലപ്പോഴൊക്കെ വലിയ വാഹനത്തിന്റെ പുറം തെന്നിയോ മറിഞ്ഞോ അപകടം വരും.
കടപ്പാട് : തോമസ് ജോര്‍ജ്ജ് റിട്ട. സൂപ്രണ്ട് ഓഫ് പോലീസ്
8086647327(അപകടത്തിൽ പെടുന്നവരെ പെട്ടെന്ന് എത്തി പ്രാഥമിക ശുശ്രൂഷ നല്കി സുരക്ഷിതമായി ഹോസ്സ്പിറ്റലിൽ എത്തിക്കുന്ന ആയിരകണക്കിന് ആളുകൾക്ക് പരിശീലനം നല്കുന്ന കൊച്ചി സിറ്റി ആക്ഷൻ ഫോഴ്‌സിൻ്റെ ആരംഭകരിൽ ഒരളാണ് ).
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m