app90

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു.

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു.

 12 വർഷക്കാലം തിരുസഭയെ നയിച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട നൽകാൻ ഒരുങ്ങി ലോകം.

സംസ്കാര ചടങ്ങിന്റെ ഭാഗമായുള്ള ഗാന ശുശ്രൂഷ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം വിശ്വാസികൾക്കുള്ള ദിവ്യ കാരുണ്യ വിതരണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വൈദികർ സെന്റ് പീറ്റേഴ്സ് ചത്വരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനം പിടിച്ചു. ചത്വരത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു തുടരുകയാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)