നൈജീരിയയിൽ വീണ്ടും മറ്റൊരു വൈദികനെക്കൂടി തട്ടിക്കൊണ്ടുപോയി
നൈജീരിയയിൽ വീണ്ടും മറ്റൊരു വൈദികനെക്കൂടി തട്ടിക്കൊണ്ടുപോയി
നൈജീരിയയിലെ കടുന സംസ്ഥാനത്ത് നിന്നും വീണ്ടും കത്തോലിക്കാ പുരോഹിതനെ കൂടി തട്ടിക്കൊണ്ടുപോയി. കുർമിൻ റിസ്ഗയിലെ സെൻ്റ് ജെറാൾഡ് ക്വാസി ഇടവകയിലെ വികാരി ഫാ. ഇബ്രാഹിം ആമോസിനെയാണ് തട്ടിക്കൊണ്ടു പോയത്. കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ജേക്കബ് ഷാനറ്റ് ഒരു പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 24ന് അർദ്ധരാത്രിക്ക് അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചത്.
“ഫാദർ ആമോസിൻ്റെ വേഗത്തിലുള്ള മോചനത്തിനായി ഞങ്ങൾ പ്രാർഥന അഭ്യർത്ഥിക്കുന്നു.“ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ആണ് സെൻ്റ് മേരി തച്ചിറ പള്ളിയിലെ ഇടവക വികാരിയായിരുന്ന ഫാദർ സിൽവസ്റ്റർ ഒകെച്ചുക്യുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പിന്നീട് കൊലപാതകികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.
മോചനദ്രവ്യത്തിനുവേണ്ടി നൈജീരിയയിൽ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകൾ പെരുകുന്നത് ഫ്രാൻസിസ് മാർപാപ്പയിലും ആശങ്ക ഉയർത്തിയിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m