April 21: വിശുദ്ധ അന്‍സേം
April 21: വിശുദ്ധ അന്‍സേം
ബെക്കിലെ ബെനഡിക്ടന്‍ ആശ്രമം സ്ഥാപിച്ചത് വിശുദ്ധ അന്‍സേമാണ്. ഈ ആശ്രമത്തില്‍ നിന്നും പാപ്പാമാരിലും, രാജാക്കന്‍മാരിലും, മുഴുവന്‍ സന്യാസസഭകളിലും തന്റെതായ ആത്മീയ സ്വാധീനം ചെലുത്താന്‍ വിശുദ്ധന് കഴിഞ്ഞു. കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട വിശുദ്ധന്‍, സഭയുടെ അവകാശങ്ങളും, സ്വാതന്ത്ര്യവും നേടിയെടുക്കുന്നതിനായി ധീരമായ പോരാട്ടങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി വിശുദ്ധന് തന്റെ സ്വത്തുവകകളും, സ്ഥാനമാനങ്ങളും നഷ്ടപ്പെടുകയും രാജ്യത്തു നിന്നും നാടുകടത്തപ്പെടുകയും ചെയ്തു.
അതേതുടര്‍ന്ന് വിശുദ്ധന്‍ റോമിലേക്ക് യാത്രതിരിച്ചു. ബാരിയിലെ സമ്മേളനത്തില്‍ വെച്ച് ഗ്രീക്ക് കാരുടെ തെറ്റുകള്‍ക്കെതിരെയുള്ള ഉര്‍ബന്‍ രണ്ടാമന്‍ പാപ്പായുടെ ശ്രമങ്ങളെ വിശുദ്ധന്‍ പിന്തുണച്ചു. അദേഹത്തിന്റെ രചനകള്‍ വിശുദ്ധന്റെ ധാര്‍മ്മിക ഉന്നതിയേയും, പാണ്ഡിത്യത്തേയും സാക്ഷ്യപ്പെടുത്തുന്നവയായിരിന്നു. മാത്രമല്ല ഇവ വിശുദ്ധന് 'വിജ്ഞാനത്തിന്റെ പിതാവ്' (Father of Scholasticism) എന്ന വിശേഷണം നേടികൊടുക്കുകയും ചെയ്തു.
അനുതാപ പ്രാര്‍ത്ഥനയുടേയും, വിശുദ്ധ ഗ്രന്ഥപഠനത്തിന്റേയും സമ്മിശ്രമായിരുന്നു വിശുദ്ധന്റെ ജീവിതം. പക്ഷേ വിശുദ്ധന്റെ മുഖ്യമായ യോഗ്യതയെന്ന്‍ പറയുന്നത് ദൈവീക സത്യങ്ങളുടെ പഠനത്തില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ക്കനുസൃതമായ വിശുദ്ധന്റെ ജീവിതമാണ്. ഈ മഹാ ഗുരുവില്‍ നിന്നും നമുക്ക് പഠിക്കുവാനേറേയുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m