d243

ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കില്ല

ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കേണ്ടെന്ന് സർക്കാർ തീരുമാനം. സ‍ർക്കാരുമായുള്ള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വച്ചത്. 

മുൻ ഗവർണർ പി. സദാശിവത്തിന് സർക്കാർ ഊഷ്മളമായ യാത്രയയപ്പ് നല്‍കിയിരുന്നു. മാസ്കറ്റ് ഹോട്ടലില്‍ വച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തിന് യാത്രയയപ്പ് നല്‍കിയത്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്. 

ഇന്ന് വൈകുന്നേരം 4.30 ന് യാത്രയയപ്പ് നല്‍കാനായിരുന്നു തീരുമാനം. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)