മനുഷ്യകുലത്തിന്റെ നന്മോന്മുഖമാം വിധം നിർമ്മിതബുദ്ധി നിയന്ത്രിതമാകണം : മാർപാപ്പാ

മനുഷ്യകുലത്തിന്റെ നന്മോന്മുഖമാം വിധം നിർമ്മിതബുദ്ധി നിയന്ത്രിതമാകണം : മാർപാപ്പാ

j380

വികസനത്തിനും ദാരിദ്യത്തിനെതിരായ പോരാട്ടത്തിനും സംസ്കാരങ്ങളുടെയും നാട്ടുഭാഷകളുടെയും സംരക്ഷണത്തിനുമുള്ള ഒരു ഉപകരണമായി കൃത്രിമബുദ്ധി- സാങ്കേതികവിദ്യയെ കാണാൻ എല്ലാ നാടുകൾക്കും കഴിയുന്ന ഒരു അവസ്ഥ സംജാതമാകേണ്ടതിൻറെ ആവശ്യകതയെ ചൂണ്ടികാട്ടി ഫ്രാൻസിസ് മാർപാപ്പാ.


നിർമ്മിതബുദ്ധിയെ അധികരിച്ചുള്ള പാരീസ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസീസ് പാപ്പാ ഫ്രഞ്ച് പ്രസിഡൻറ് എമ്മാനുവേൽ മക്രോണിന് അയച്ച സന്ദേശത്തിലാണ് പാപ്പായുടെ ഈ ഉദ്ബോധനം.

മാനവരാശി മുഴുവൻറെയും സവിശേഷതയായ യഥാർത്ഥ വൈവിധ്യത്തെയും സമ്പന്നതയെയും പ്രതിനിധീകരിക്കുന്ന, വിവരങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യാൻ ഭൂമിയിലെ എല്ലാ ജനങ്ങൾക്കും സാധിക്കുകയുള്ളുവെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

നിർമ്മിതബുദ്ധിയുടെതായ പരിപാടികൾ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ മനുഷ്യൻറെ നിയന്ത്രണത്തിനുള്ള ഒരു ഇടം ഉറപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിൻറെ അടിയന്തിരപ്രാധാന്യം താൻ ഇറ്റലിയിലെ പൂല്യയിൽ വച്ച് ജി 7 നാടുകളുടെ സമ്മേളന വേളയിൽ ഊന്നിപ്പറഞ്ഞതും പാപ്പാ അനുസ്മരിച്ചു.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)