തീർത്ഥാടനത്തിനായി വത്തിക്കാന്‍ ചത്വരത്തിൽ എത്തിയ വിശ്വാസികളുടെ മനസ് നിറച്ച് മനോഹരമായ ചിത്രപണികളുമായി കരകൗശല വിദഗ്ധര്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് നയിക്കുന്ന പാതയായ വിയ ഡെല്ല കോൺസിലിയാസിയോനിയിലെ തറപടവുകളില്‍ ഒരുക്കിയ വർണ്ണാഭമായ ചിത്രപ്പണികളാണ് പതിനായിരകണക്കിന് തീര്‍ത്ഥാടകരുടെ മനസും ഹൃദയവും നിറച്ചത്.
യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും പ്രകൃതി വിഭവങ്ങളുടെയും കലാസൃഷ്ടികളാണ് വിവിധ വര്‍ണ്ണങ്ങളിലായി കലാകാരന്മാര്‍ ഒരുക്കിയിരിന്നത്. ഇറ്റലിയിലുടനീളമുള്ള കരകൗശല വിദഗ്ധരും സന്നദ്ധപ്രവർത്തകരും ഇതിന് ചുക്കാന്‍ പിടിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m