ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് ഹൈന്ദവ തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് രണ്ട് വ്യത്യസ്ത കേസുകളിലായി ഏഴ് ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പൂരിനടുത്തുള്ള മോവയിൽ ഞായറാഴ്ച പ്രാർത്ഥന ശുശ്രൂഷയ്ക്ക് ശേഷം തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ബജ്രംഗ്ദൾ (ഹനുമാൻ പ്രഭു ബ്രിഗേഡ്) ക്രൈസ്തവരെ ആക്രമിച്ചതായും ശേഷം വ്യാജ കേസ് ചുമത്തി ക്രൈസ്തവരെ തടങ്കലിലാക്കുകയായിരുന്നുവെന്നും ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് അരുൺ പന്നാലാൽ പറഞ്ഞു.
ക്രൈസ്തവര്‍ നിയമവിരുദ്ധമായ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചെന്നും വെളിപ്പെടുത്തലുണ്ട്. പ്രാർത്ഥനയ്ക്ക് ശേഷം ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ ക്രിസ്ത്യാനികൾ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രൈസ്തവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m