ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരില്‍ വാട്‌സ്‌ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു.
ഡാറ്റ ശേഖരണവും, ഫോണ്‍ ടാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം ഇതിനായി ഉപയോഗിക്കുന്നത്. സന്ദേശത്തില്‍ ക്ലിക്ക് ചെയ്താല്‍ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവർക്കും സന്ദേശമെത്തും. സുഹൃത്തുക്കള്‍ ലിങ്ക് ക്ലിക്ക് ചെയ്താല്‍ അവരുടെ ലിസ്റ്റിലുള്ളവർക്കും അതിവേഗം ഈ വൈറസ് പടരും. സംശയാസ്പദമായ സന്ദേശം ലഭിക്കുകയാണെങ്കില്‍ ബാങ്ക് അധികൃതരെ അറിയിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളും ഫയലുകളും ഇല്ലാതാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളും മറ്റ് സെൻസിറ്റീവ് വിവരങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഡൗണ്‍ലോഡിംഗ് ശ്രദ്ധിച്ച്
സംശയാസ്പദമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണം. അജ്ഞാത ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന ഫയലുകളോ മറ്റ് ഫയലുകളോ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. അവയില്‍ മാല്‍വെയർ അടങ്ങിയിരിക്കാം. ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കണം. മാല്‍വെയർ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാള്‍ ചെയ്യുകയും പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
ജാഗ്രത വേണം
1. പരിചയക്കാരില്‍ നിന്നുള്ള മെസേജ് മാത്രം സ്വീകരിക്കാനായി ഫ്രണ്ട്‌സ് ഓണ്‍ലി സെറ്റ് ചെയ്യുക
2. വാട്‌സ്‌ആപ്പില്‍ വരുന്ന അനാവശ്യ ലിങ്കുകള്‍ തുറക്കരുത്
3. ഇത്തരം ലിങ്ക് വഴി ഡാറ്റ ഷെയർ ചെയ്യരുത്.
4. ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വാട്‌സ്‌ആപ്പ് വഴി ലിങ്കിലൂടെ ഡാറ്റ ശേഖരിക്കാറില്ല.
5. സംശയം തോന്നുന്നപക്ഷം ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിക്കുക.
ഹാക്ക് ചെയ്യപ്പെട്ടാല്‍:
1. വാട്‌സപ്പ് അണ്‍ഇൻസ്റ്റാള്‍ ചെയ്യുക
2. ഫോണില്‍ കാണുന്ന പുതിയ ഏതെങ്കിലും ആപ്പ് ഉണ്ടെങ്കില്‍ ഉടൻ അണ്‍ഇൻസ്റ്റാള്‍ ചെയ്യുക ( ഒരിക്കലും റിമൂവ് ചെയ്യരുത്)
3. സിം ഊരിയെടുത്ത് പുതിയ/ മറ്റൊരു ഫോണിലിട്ട് വാട്‌സ്‌ആപ്പ് റിക്കവർ ചെയ്യുക. ഒ.ടി.പി വരുന്നത് ഉറപ്പാക്കി പഴയ വാട്‌സ്‌ആപ്പ് ശരിയായെന്ന് ഉറപ്പാക്കുക.
4. വാട്‌സ്‌ആപ്പ് പിൻ / ലോക്ക് മാറ്റുക
5. വാട്‌സ്‌ആപ്പില്‍ ഇ മെയില്‍ സെറ്റ് ചെയ്യുക
6. ടു ഫാക്ടർ ഓതന്റിഫിക്കേഷൻ ചെയ്യുക
7. ലിങ്ക്‌സ് കോണ്‍ടാക്‌ട് ഓണ്‍ലി ആക്കുക
8. മറ്റൊരു ഫോണില്‍ വാട്‌സപ്പ് റിക്കവറി ചെയ്ത് ശരിയെന്ന് തോന്നിയാല്‍ മാത്രം സിം ഒറിജിനല്‍ ഫോണിലിട്ട് വീണ്ടും വാട്‌സ്‌ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുക.
9. മുഴുവൻ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും ഇമെയിലിന്റെയും പാസ്‌വേഡ് മാറ്റണം.
10. ശരിയായില്ലെങ്കില്‍ സൈബർ വിദഗ്ധർക്ക് കൈമാറണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0