d281

ഭാരതീയ വായുയാൻ അധിനിയം പ്രാബല്യത്തില്‍

ഭാരതീയ വായുയാൻ അധിനിയം പ്രാബല്യത്തില്‍

ന്യൂ ഡല്‍ഹി: 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിനു പകരം ഭാരതീയ വായുയാൻ അധിനിയം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

രാജ്യത്തു വിമാനങ്ങളുടെ രൂപകല്പനയും നിർമാണവും സുഗമമാക്കുന്നതിനും വ്യോമയാനമേഖലയിലെ ബിസിനസ് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.

വിമാനത്തിന്‍റെ ഡിസൈൻ, നിർമാണം, പരിപാലനം, കൈവശം വയ്ക്കല്‍, ഉപയോഗം, ഓപ്പറേഷൻ, വില്പന തുടങ്ങിയവയും കയറ്റുമതി, ഇറക്കുമതി എന്നിവയുടെ നിയന്ത്രണവും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 

21 തവണ ഭേദഗതി വരുത്തിയ 1934 ലെ എയർക്രാഫ്റ്റ് നിയമത്തിനു പകരമായി കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിലാണ് ഭാരതീയ വായുയാൻ അധിനിയം കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)