j92

ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണം : ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണം : ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

വിശ്വാസവും പ്രാര്‍ത്ഥനയും ശക്തമാണെങ്കില്‍ നല്ല ദൈവവിളിയിലേയ്ക്ക് എത്തുച്ചേരുമെന്നും, ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണമെന്നും ഉദ്ബോധിപ്പിച്ച്  ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ഭരണങ്ങാനം മാതൃഭവനില്‍ ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത സമിതി സംഘടിപ്പിച്ച ദൈവവിളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. മിഷന്‍ലീഗ് രൂപത പ്രസിഡന്റ് ഡോ. ജോബിന്‍ ടി. ജോണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജോസഫ് മുത്തനാട്ട്, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. മോനിക്ക എസ്എച്ച്, ജനറല്‍ സെക്രട്ടറി ഡോ. ടോം ജോസ് ഒട്ടലാങ്കല്‍, ബ്രദര്‍ ബ്ലസന്‍ തുരുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)