ബോൺ നത്താലെ ക്രിസ്തുമസ് സന്ദേശയാത്രയും മെഗാ പാപ്പാ സംഗമവും നാളെ
ബോൺ നത്താലെ ക്രിസ്തുമസ് സന്ദേശയാത്രയും മെഗാ പാപ്പാ സംഗമവും നാളെ
തലശ്ശേരി അതിരൂപത കെ.സി.വൈ.എംന്റെയും എടൂർ, കുന്നോത്ത്, മണിക്കടവ്, നെല്ലിക്കാംപൊയിൽ, പേരാവൂർ എന്നീ ഫൊറോനകളുടെ സഹകരണത്തോടെ ക്രിസ്മസ് സന്ദേശയാത്ര 'ബോൺ നത്താലെ' ശനിയാഴ്ച ഇരിട്ടിയിൽ നടക്കും.
ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയെ ചിത്രീകരിച്ചുകൊണ്ട് ദൃശ്യാവിഷ്കാരങ്ങൾ യാത്രയിൽ അണിനിരക്കും. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ പാപ്പാമാർ ക്രിസ്തുമസ്സ് കരോൾഗാനത്തിന് നൃത്തച്ചുവടുകൾ വെക്കും. ശനിയാഴ്ച വൈകീട്ട് 4.30ന് ഇരിട്ടി പയഞ്ചേരി കവല പരിസരത്തുനിന്നും ആരംഭിച്ച് തന്തോട് സാൻജോസ് കോംപ്ലക്‌സിൽ സമാപിക്കും.
തലശ്ശേരി അതിരൂപത അർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ക്രിസ്‌തുമസ് സന്ദേശം നൽകും. സന്ദേശറാലിക്ക് ശേഷം പൊതുസമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0