സഭ നേരിടുന്ന വെല്ലുവിളികളെ പ്രാർത്ഥനയിലും ഐക്യത്തിലും അതിജീവിക്കാം കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ല
സഭ നേരിടുന്ന വെല്ലുവിളികളെ പ്രാർത്ഥനയിലും ഐക്യത്തിലും അതിജീവിക്കാം കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് ബാവ
സഭ നേരിടുന്ന വെല്ലുവിളികളെ ഐക്യത്തിലും പ്രാർത്ഥനയിലും അതിജീവിക്കാൻ നമുക്കാകുമെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ സംവിധാനങ്ങളോടു കൂടുതൽ ചേർന്നു നിന്ന് പ്രേഷിത, സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ട്രഷറർ ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m