വത്തിക്കാനിലെ ഓശാന തിരുക്കർമ്മങ്ങൾ , കർദ്ദിനാൾ സാന്ദ്രി മുഖ്യകാർമ്മികനായി
വത്തിക്കാനിലെ ഓശാന തിരുക്കർമ്മങ്ങൾ , കർദ്ദിനാൾ സാന്ദ്രി മുഖ്യകാർമ്മികനായി
കർത്താവിൻറെ ജറുസലേം പ്രവേശത്തിൻറെ ഓർമ്മത്തിരുന്നാൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സാഘോഷം അർപ്പിക്കപ്പെട്ടു .
ചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നതിനാൽ ഫ്രാൻസീസ് പാപ്പായ്ക്കു പകരം, പാപ്പാ തന്നെ നിയോഗിച്ചതനുസരിച്ച്, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി ആയിരുന്നു പ്രധാന കാർമ്മികൻ.
പ്രാദേശികസമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് ആയിരുന്നു തിരുക്കർമ്മങ്ങൾ.
36 കർദ്ദിനാളന്മാരും 30 മെത്രാന്മാരും 300 വൈദികരും സഹകാർമ്മികരായി
ഈ തിരുക്കർമ്മത്തിൽ ആശീർവ്വദിച്ച് വിശ്വാസികൾക്ക് നല്കുന്നതിനായി രണ്ടുലക്ഷം ഒലിവു ശാഖകൾ ഇറ്റലിയിലെ ഇരുപതു ഭരണപ്രദേശങ്ങളിൽ ഒന്നായ ലാത്സിയൊയിലെ സംഘടനയായ “ലാത്സിയോയിലെ എണ്ണ നഗരങ്ങൾ” അഥവാ, “ലെ ചിത്താ ദെല്ലോലിയൊ ദെൽ ലാത്സിയൊ” (Le Città dell’Olio del Lazio) സംഭാവന ചെയ്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0