j203

ജോലിസമയത്തില്‍ മാറ്റം, ഓവര്‍ ടൈം നിയമത്തില്‍ ഭേദഗതി - നിര്‍ദേശവുമായി സാമ്പത്തിക സര്‍വേ

ജോലിസമയത്തില്‍ മാറ്റം, ഓവര്‍ ടൈം നിയമത്തില്‍ ഭേദഗതി - നിര്‍ദേശവുമായി സാമ്പത്തിക സര്‍വേ

ന്യൂ ഡല്‍ഹി: സ്വകാര്യ മേഖലയില്‍ ജോലിസമയത്തില്‍ മാറ്റങ്ങള്‍ നിർദേശിച്ച്‌ സാമ്പത്തിക  സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ തയ്യാറാക്കി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെൻ്റില്‍ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ഓവർടൈം അടക്കമുള്ള വിഷയങ്ങളില്‍ നിയമത്തില്‍ മാറ്റം വരുത്താനടക്കമുള്ള മാറ്റങ്ങള്‍ നിർദേശിച്ചിരിക്കുന്നത്.

ജീവനക്കാരുടെ ജോലി സമയം നിയന്ത്രിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് നല്ലതല്ലെന്നാണ് സർവേ വാദിക്കുന്നത്. ആഴ്ചയില്‍ 48 മണിക്കൂർ ജോലിസമയം എന്നത് കണക്കാക്കുന്നതില്‍ ഇളവുനല്‍കണമെന്നതാണ് സാമ്പത്തിക സർവേയിലെ പ്രധാന ആവശ്യം. ഫാക്ടറി നിയമത്തിലും ഓവർ ടൈം നിയമത്തിലും മാറ്റം വരുത്തണം.

ബിസിനസ് വളർച്ചയെ പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെ കൂടുതല്‍ തൊഴിലിനും സാമ്പത്തിക വികസനത്തിനും സാധ്യത തെളിയും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത തൊഴില്‍ നിയന്ത്രണങ്ങള്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ ബാധിക്കുന്നു.  അത്തരം നിയമങ്ങളൊന്നും ബാധകമല്ലാത്തവരുമായി ആഗോള വിപണികളില്‍ അന്തരം സംഭവിക്കുന്നു മുതലായ കാര്യങ്ങളാണ് സർവേയിലുള്ളത്.

സർവേ നിർദേശം അംഗീകരിക്കുകയാണെങ്കില്‍ എട്ടുമണിക്കൂർ ജോലിസമയത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരാൻ സാധ്യതയുണ്ടെന്നും ഇത് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് അവസരമൊരുക്കുകയാണെന്നതടക്കമുള്ള വിമർശനങ്ങളും ഇതിനോടകം ഉടലെടുത്തിട്ടുണ്ട്.

 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  
 Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)