aa60

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു...

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു...

രണ്ടായിരം വർഷം മുൻപ് സ്നേഹത്തിന്റെ പെസഹ യേശുക്രിസ്തു ആരംഭിച്ചുവെങ്കിലും അതിനും എത്രയോ മുൻപ് തന്നെ യഹൂദന്മാരുടെ ഇടയിൽ പെസഹ ആചരിച്ചു പോന്നിരുന്നു. പെസഹായുടെ ചരിത്രം നോക്കിയാൽ ഇസ്രായേൽ ജനത്തിനെ ഈജിപ്ത്തിന്റെ 430 വർഷത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിന്റെ സ്മരണ ആയിട്ടാണ് പെസഹാ ആചരിച്ചു പോന്നത് പെസഹാ എന്ന എന്ന വാക്കിന്റെ അർഥം കടന്നുപോകൽ എന്നാണ്.

പെസഹ യഹൂദൻമാർ ഒരോ വർഷവും ജൂത മാസമായ ആബീബ്‌ മാസത്തി​ന്റെ പതിനാലാം തീയതി ആചരി​ക്കാൻ ദൈവം ഇസ്രാ​യേ​ല്യ​രോട്‌ കല്‌പി​ച്ചു. ദൈവം സംഹാരകനായി ഈജി​പ്‌തി​ലെ എല്ലാ ആദ്യജാതന്മാരെ​യും കൊന്ന സന്ദർഭ​ത്തിൽ ഇസ്രാ​യേല്യ​രെ ദൈവം അതിൽ നിന്ന്‌ ഒഴിവാ​ക്കി​യ ആ സമയത്തെ കുറി​ക്കു​ന്ന​താണ്‌ “പെസഹ” എന്ന വാക്ക്‌. വിനാ​ശ​ക​ര​മാ​യ ആ ബാധ വരുത്തു​ന്ന​തി​നു മുമ്പ്‌, ദൈവം ഇസ്രാ​യേ​ല്യ​രോട്‌ അവരുടെ വാതി​ലി​ന്റെ മേൽപ്പ​ടി​യിൽ അറുക്ക​പ്പെട്ട ചെമ്മരി​യാ​ടി​ന്റെ​യോ കോലാ​ടി​ന്റെ​യോ രക്തം തളിക്കാൻ പറഞ്ഞു. പെസഹ എന്ന ഹീബ്രു വാക്കിന്റെ അർഥം ‘കടന്നു​പോ​കൽ’ എന്നാണ്‌. ദൈവം രക്തം തളിച്ചിരു​ന്ന വീടു​ക​ളെ​ല്ലാം ഒഴിവാ​ക്കി കടന്നു​പോ​യി അവി​ടെ​യു​ള്ള ആദ്യജാ​ത​ന്മാ​രെ സംരക്ഷി​ച്ചു.


പുതിയ നിയമത്തിൽ സ്നേഹത്താൽ പെസഹ ആചരണം കർത്താവ് തിരുത്തിയെഴുതി. കുഞ്ഞാടിനെ അല്ല നമ്മുടെ എല്ലാം പമോചനത്തിനായി സ്വന്തം ജീവനെയും ക്രൂശിൽ ബലിയർപ്പിച്ചു. പഴയ നിയമ കാലഘട്ടത്തിൽ കുഞ്ഞാടിന്റെ രക്തത്താൽ പാപം മോചനം ഉണ്ടെങ്കിൽ ഇന്ന് യേശുവിന്റെ രക്തത്താൽ പാപമോചനം ഉണ്ട്. പഴയ നിയമത്തിൽ കുഞ്ഞാടിന്റെ രക്തം രക്ഷ നൽകി എങ്കിൽ ഇന്ന് യേശുവിന്റെ രക്തം എല്ലാ പാപത്തിൽ നിന്ന് രക്ഷ നൽകുന്നു. അങ്ങനെ മനുഷ്യന്റെ പാപപരിഹാരത്തിനായി സ്വന്തം ജീവനെ ക്രൂശിൽ അർപ്പിക്കുകയും യേശു സ്വയം പെസഹ കുഞ്ഞാടായി മാറുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)