ക്രിസ്തു കേന്ദ്രീകൃത സഭയും സിനഡാത്മക ദൈവശാസ്ത്രവും ഇന്നിന്റെ ആവശ്യങ്ങൾ : ഫ്രാൻസിസ് പാപ്പാ
ക്രിസ്തു കേന്ദ്രീകൃത സഭയും സിനഡാത്മക ദൈവശാസ്ത്രവും ഇന്നിന്റെ ആവശ്യങ്ങൾ : ഫ്രാൻസിസ് പാപ്പാ
ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസജീവിതത്തിന്റെയും സിനഡാത്മകമായ ഒരു ദൈവശാസ്ത്രം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് നവംബർ 28 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമകാലീന സഭയുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട തലങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
2025-ൽ ആഗോളസഭ ആഘോഷിക്കുന്ന ജൂബിലി, ക്രിസ്തുകേന്ദ്രീകൃതമായി വളരാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ഈ വിശുദ്ധ വർഷത്തിൽ നാം നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിയേഴുന്നൂറാമത് വാർഷികം അനുസ്മരിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെ സഹായിക്കുക, ക്രിസ്തുരഹസ്യം കൂടുതൽ വ്യക്തമാക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ ആചരണം ഇന്നത്തെ ദൈവശാസ്ത്രജ്ഞരിൽനിന്ന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കി. നിഖ്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും പാപ്പാ വെളിപ്പെടുത്തി.
പിതാവിന്റെ സത്തയാണ് പുത്രനിലുമെന്ന് ഉറപ്പിച്ചുപറയുന്ന നിഖ്യ കൗൺസിൽ, യേശുവിൽ ഒരേസമയം ദൈവത്തിന്റെ തിരുമുഖവും, മനുഷ്യന്റെ മുഖവും ദർശിക്കാൻ നമുക്ക് സാധിക്കുമെന്നും വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതുവഴി, അവനിലൂടെ ദൈവമക്കളെന്ന സ്ഥാനം സ്വന്തമാക്കുന്ന നാം പരസ്പരം സഹോദരങ്ങളാണെന്ന ബോധ്യത്തിലേക്കും കടന്നുവരുന്നുണ്ട്. ഈയൊരർത്ഥത്തിൽ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ നിഖ്യ കൗൺസിൽ മുന്നോട്ടുവയ്ക്കുന്ന വിശ്വാസം സംബന്ധിച്ച് ഒരു രേഖ തയ്യാറാക്കുന്നത് അഭിലഷണീയമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ജൂബിലി വർഷത്തിൽ, ക്രിസ്തുവിന്റെ മാനവികതയിൽനിന്ന് പ്രേരണയുൾക്കൊണ്ട്, സാംസ്‌കാരിക, സാമൂഹ്യയിടങ്ങളിൽ ആശയങ്ങളും വിചിന്തനങ്ങളും നൽകാൻ ഇങ്ങനെയുള്ള ഒരു രേഖ സഹായകരമായിരിക്കുമെന്ന് പാപ്പാ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m