ഉമ തോമസിന്റെ ആരോഗ്യനിലയിൽ ആശങ്ക കുറഞ്ഞു
ഉമ തോമസിന്റെ ആരോഗ്യനിലയിൽ ആശങ്ക കുറഞ്ഞു
കൊച്ചി: കലൂർ ഇന്റർനാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉയരത്തില്‍നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആദ്യമുണ്ടായിരുന്ന ആശങ്കകള്‍ കുറഞ്ഞതായി സൂചന.
ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരുമായി സംസാരിച്ചശേഷം മന്ത്രി കെ. രാജനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കാര്യം അറിയിച്ചു. കൂടുതല്‍ ഒടിവുകളോ ചതവുകളോ ഉണ്ടോയെന്ന് കണ്ടെത്താൻ തുടർച്ചയായി സ്കാനിങ്ങും എക്സ്-റേയും എടുത്തിരുന്നു. ആശങ്കപ്പെട്ട ഘടകങ്ങളെല്ലാം ആശ്വാസകരമായ അവസ്ഥയിലേക്കാണ് മാറുന്നതെന്ന് ഇരുവരും പറഞ്ഞു.
രാത്രി 11ഓടെ പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ വിലയിരുത്തി. രാത്രി 1.45ന് ഇവർ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറക്കിയിരുന്നു. ഡോക്ടർമാരുമായും മന്ത്രി രാജനടക്കമുള്ളവരുമായും ആശയവിനിയമയം നടത്തുകയും വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
ആശുപത്രിയിലെത്തുമ്ബോള്‍ അബോധാവസ്ഥയിലായിരുന്ന അവരുടെ ജി.സി.എസ് സ്കോർ 8 ആയിരുന്നു. അടിയന്തിരമായി രോഗിയെ വെൻറിലേറ്ററിലേക്ക് മാറ്റുകയും എക്‌സ് റേ, സി. ടി സ്‌കാൻ എന്നിവയടക്കമുള്ള വിദഗ്ധ പരിശോധനകള്‍ക്ക് വിധേയയാക്കുകയും ചെയ്‌തു. സി.ടി സ്‌കാനില്‍ തലക്ക് പരിക്കുള്ളതായി കണ്ടെത്തി. കൂടാതെ സെർവിക്കല്‍ സ്പൈനിലും പരിക്കുകള്‍ കണ്ടെത്തി. വീഴ്‌ച യുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിക്കുകയും ചെയ്‌തിട്ടുള്ളതിനാല്‍ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്‌തിട്ടുണ്ട്.
റിനൈ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാല്‍ ജോണി, ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്സീല്‍, ജനറല്‍ ആൻറ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിലെ ഡോ. രാഹുല്‍ ചന്ദ്രൻ, കാർഡിയോളജിസ്‌റ്റ് ഡോ രഞ്ജുകുമാർ ബി.സി, ഒഫ്‌താല്‍മോളജി വിഭാഗത്തിലെ ഡോ. രേഖ ജോർജ്ജ്, ഇ.എൻ.ടി സർജൻ ഡോ. പൂജ പ്രസാദ്, ക്രിട്ടിക്കല്‍ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ, പ്ലാസ്റ്റിക് സർജൻ ഡോ. മധു കെ. എസ്, മെഡിക്കല്‍ ഡയറക്ടറും ഇന്റേണല്‍ മെഡിസിൻ സ്പെഷ്യലി സ്റ്റുമായ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്.
തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാല്‍ ജോണി അറിയിച്ചു. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനില്‍ അസ്ഥികള്‍ക്ക് ഗുരുതരമായ ഒടിവുകള്‍ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകള്‍ക്ക് തുന്നലുകളുള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാൻ സാധിക്കുകയുള്ളൂവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m