aa32

ജീവിതത്തിൽ കുരിശുകൾ ഒരു അനിവാര്യതയാണ്.

ജീവിതത്തിൽ കുരിശുകൾ ഒരു അനിവാര്യതയാണ്.

ജീവിതത്തിൽ കുരിശുകൾ ഒരു അനിവാര്യതയാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരുന്നാൾ നമുക്കായി നിശ്ചയിക്കപ്പെട്ട കുരിശിലേക്ക് നമ്മൾ എത്തിച്ചേരും... അല്ലെങ്കിൽ അത് നമ്മളെ തേടി വരും, 

വലുപ്പചെറുപ്പങ്ങൾ ഒന്നും നോക്കാതെ ഏല്ലാവർക്കും ജീവിതത്തിന്റെ അന്ത്യത്തിൽ ഒരേപോലെ പ്രതിഫലം  കൊടുക്കാൻ ആഗ്രഹിക്കുന്ന യജമാനന്റെ പേരാണ് ദൈവം. 

ക്രിസ്തുവിനെ അനുഗമിക്കാൻ നിശ്ചയിച്ച ഒരാൾ, അവിടുന്ന് നൽകുന്ന മഹിമയിൽ മാത്രം മയങ്ങി നിന്നുകൂടാ, അനുവദിക്കുന്ന സഹനാനുഭവങ്ങളിലും വിശ്വസ്തനാകണം. 

തന്റെ പരാജയത്തിനുശേഷം പത്രോസ് കൂടുതൽ കരുത്തുള്ളവനായി. അങ്ങനെ അവന്റെ കുറവ് കൃപയായിട്ട് മാറി, വീഴ്ച വിജയമായിട്ട് മാറി.  

ജീവൻ നൽകുന്നതിനേക്കാൾ ജീവൻ ത്യജിക്കാൻ തയ്യാറാവുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ സ്നേഹം. ലാസറിന് ജീവൻ നൽകി എന്നതിനേക്കാൾ ക്രിസ്തു നമുക്കുവേണ്ടി  കാൽവരിയിൽ മരിക്കാൻ തയ്യാറായി എന്നതാണ് ഏറ്റവും മഹത്തായ അത്ഭുതം.  

തോറ്റ ജീവിതം എന്ന് വിധിയെഴുതിയ ലോകത്തിന് തെറ്റുപറ്റിയിരിക്കുന്നു. ക്രിസ്തുവിന്റെ തോൽവി തന്നെയായിരുന്നു അവന്റെ  യഥാർത്ഥ വിജയം.  


ഒരു ഭീരുവിനെ പോലെ ജീവിച്ച്.. ജീവിച്ച്.. ജീവിതം പാഴാക്കുന്നതിനേക്കാൾ എത്രയോ ശ്രേഷ്ഠമാണ്, ധീരനെ പോലെ നിലപാടെടുത്ത് അല്പമാത്രജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്.  

ക്രിസ്തുവെന്ന ഗോതമ്പ് മണി കാൽവരിയുടെ മണ്ണിൽ മരിക്കാൻ വിട്ടുകൊടുത്തുകൊണ്ട് പുനർജന്മം കിട്ടി ഫലമണിഞ്ഞവരൊക്കെ തന്നെയാണ് നമ്മൾ. ജീവിതത്തിലൂടെ അനേകർക്ക് പുനർജനനത്തിനുള്ള സാധ്യതയായിട്ട് മാറണമെന്നുള്ള ഓർമ്മപ്പെടുത്തലാണ് ക്രിസ്തുവിന്റെ മരണം.  

ദുരന്തങ്ങളെ ഒരു ആലിംഗനത്തിൻ്റെ സ്നേഹ കടാക്ഷം കൊടുത്ത് ചുംബിച്ച് മോക്ഷമാർഗ്ഗം ആക്കാനാകും. സഹനത്തിൻ്റെ കല്ലറയിൽനിന്നും ഉയർത്തെഴുന്നേൽക്കുന്നവരുടെ കൂടി ഭൂമിയാണിത്.  , ക്രിസ്തുവിനെ നാം എങ്ങനെ കാണുന്നുവെന്ന വിധത്തിലായിരിക്കും നമ്മുടെ വിധി നിർണയിക്കുവാൻപോകുന്നത്.

ഈ ലോകത്തിന്റെ പേരും പെരുമയും, സമ്പത്തും സ്ഥാനമാനങ്ങളും, അധികാരവും അംഗീകാരങ്ങളും ഒക്കെ നേടിയാലും അതിനൊന്നിനും നികത്താനാവാത്തൊരു ആത്മീയമഹാശൂന്യത മനുഷ്യഹൃദയങ്ങളിലുണ്ട് - a spiritual vacuum

ആശ നഷ്ടപ്പെട്ട്, സങ്കടങ്ങളിൽ തട്ടി മുന്നോട്ട് പോകുവാൻ കരുത്തില്ലാതെ തളർന്നു നിൽക്കുന്ന മാനവകുലത്തോട് ദൈവം കാണിച്ച മഹാമനസ്കതയാണ്, കാൽവരിയിലെ മഹാത്യാഗത്തിൽ നാം കാണുന്നത്.  സ്ഥാനമാനങ്ങൾക്ക് വേണ്ടി  കലഹിക്കാനല്ല, ഇടത്തും വലത്തും ഇരിക്കുവാനുളള മോഹത്തിനുമല്ല, ദൈവം നമുക്കുവേണ്ടി കരുതിവെച്ച പാനപാത്രം കുടിക്കാനുള്ള കരുത്തിനുവേണ്ടി പ്രാർത്ഥിക്കാം, നമുക്ക്. 

ക്രിസ്തു തന്റെ അവസാന മണിക്കൂറുകളിൽ ഉൽക്കണ്ഠപെട്ടത്ത് അവനെക്കുറിച്ച് അല്ല, സ്വന്തം അമ്മയെ കുറിച്ചാണ്. അവൻ തന്റെ മരണനിമിഷം അവനെ ഓർത്തുവെങ്കിൽ നമ്മൾ മറക്കരുതത്.  

കടപ്പാട് : Fr. Jonath Capuchin

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)