app118

ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലേക്ക് ജനപ്രവാഹം.

ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലേക്ക് ജനപ്രവാഹം.

കാലം ചെയ്ത ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി നിരവധിയാളുകൾ റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിലേക്ക്.

ബസിലിക്ക പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്ത, ഞായറാഴ്ച്ച മാത്രം ഇരുപത്തിനായിരത്തിനു മുകളിൽ ആളുകളാണ് സന്ദർശനം നടത്തിയത്.

ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി, ബസിലിക്ക എല്ലാ ദിവസവും, രാത്രി പത്തുമണിവരെ തുറന്നിടുമെന്നു വത്തിക്കാൻ വാർത്താ കാര്യാലയം അറിയിച്ചു. എന്നാൽ ബസിലിക്കയിലേക്കുള്ള പ്രവേശനം രാത്രി ഒമ്പതുമണിയോടെ അവസാനിക്കുമെന്നും കാര്യാലയം കൂട്ടിച്ചേർത്തിട്ടുണ്ട്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)