വത്തിക്കാനുമായുള്ള സുഗമമായ ബന്ധത്തിന്റെ ഭാഗമായി നൂറുകണക്കിന് തടവുകാരെ വിട്ടയച്ച് ക്യൂബ
വത്തിക്കാനുമായുള്ള സുഗമമായ ബന്ധത്തിന്റെ ഭാഗമായി നൂറുകണക്കിന് തടവുകാരെ വിട്ടയച്ച് ക്യൂബ
അമേരിക്കയുമായുള്ള കരാർ തകർന്നിട്ടും വത്തിക്കാനുമായുള്ള സുഗമമായ ബന്ധത്തിന്റെ ഭാഗമായി ക്യൂബ 553 തടവുകാരെ മോചിപ്പിച്ചതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട്.
വത്തിക്കാനുമായുള്ള സുഗമമായ ബന്ധത്തിന്റെ ഭാഗമായി, 2025 ജൂബിലി വർഷത്തോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം ഞാൻ ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചു" - ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനാരോഹണം ചെയ്ത് ദിവസങ്ങൾക്കു ശേഷം, പുതിയ ഭരണകൂടം കരാർ റദ്ദാക്കി. ഭരണകൂടത്തിന്റെ തിരിച്ചടികൾക്കിടയിലും, ക്യൂബ ഇടയ്ക്കിടെ തടവുകാരെ മോചിപ്പിച്ചുകൊണ്ടിരുന്നു.
ക്യൂബയുടെ പരമോന്നത കോടതിയുടെ വൈസ് പ്രസിഡന്റ് മാരിസെല്ല സോസ റാവെലോ മാർച്ച് പത്തിന് സ്റ്റേറ്റ് ടെലിവിഷനിൽ പൂർണ്ണ മോചനം പൂർത്തിയായതായി പ്രഖ്യാപിച്ചതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0