തമിഴ്‌നാട്ടില്‍ 4.6% ആഭ്യന്തര സംവരണം ദളിത് ക്രൈസ്തവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയുടെ എസ്സി/എസ്ടി കമ്മീഷന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണ കാമ്പയിന്‍ ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ പിന്നാക്ക വിഭാഗ (ബിസി) വിഭാഗങ്ങള്‍ക്ക് 26.5 ശതമാനവും മുസ്ലീങ്ങള്‍ക്ക് 3.5 സംവരണവുമാണ് നിലവിലുള്ളത്. ദളിത് ക്രൈസ്തവര്‍ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ പിന്നിലാണെങ്കിലും ക്രൈസ്തവ വിശ്വാസികളായതിന്റെ പേരില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒഴിവാക്ക പ്പെട്ടിരിക്കുകയാണ്.
”ഇത് ഒരു പുതിയ ക്വാട്ടയ്ക്കുള്ള ആവശ്യമല്ല, മറിച്ച് നിലവിലുള്ള പിന്നാക്ക വിഭാഗ ക്വാട്ടയ്ക്കുള്ളില്‍ ആന്തരിക പുനര്‍വിന്യാസത്തിനുള്ള ന്യായമായ അപേക്ഷയാണ്,” അതിരൂപത എസ്സി/എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മരിയ ജോണ്‍ ബോസ്‌കോ പറഞ്ഞു.
ശേഖരിച്ച ഒപ്പുകള്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സമര്‍പ്പിക്കും.