d20

ഡിസംബർ 04: വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ

ഡിസംബർ 04: വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ

വിശുദ്ധ ജോണ്‍ ഡമസീൻ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ്‌ ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. അദ്ദേഹം തന്റെ മകന്റെ വിദ്യാഭ്യാസം സിസിലിയില്‍ നിന്നും അടിമയായി കൊണ്ടുവന്ന കൊസ്മാസ്‌ എന്ന സന്യാസിയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു.

അദ്ദേഹം വിശുദ്ധ ജോണിനെ ദൈവശാസ്ത്രവും, ശാസ്ത്രവും, സാഹിത്യവും പഠിപ്പിച്ചു. തന്റെ പിതാവിനെ പിന്തുടര്‍ന്ന് അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തില്‍ നിയമിതനായി. രാജധാനിയില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു നല്ല ക്രിസ്ത്യാനിയുടെ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിലും ഉയര്‍ന്ന മറ്റെന്തിലോ ആയിരുന്നു. അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ച്‌ ജെറുസലേമിന് സമീപമുള്ള വിശുദ്ധ സാബ്ബാസിന്റെ ആശ്രമത്തിലെ ഒരു സന്യാസിയായി തീര്‍ന്നു.

ഈ ആശ്രമത്തില്‍ അദ്ദേഹം ഗ്രന്ഥരചനയിലും സംഗീതം ചിട്ടപ്പെടുത്തിയും കഴിഞ്ഞു. ലസ്സൂരിയന്‍ ആയ ലിയോ രൂപങ്ങളെയും ചിത്രങ്ങളെയും ആദരിക്കുന്നത് നിര്‍ത്തണം എന്ന് ഉത്തരവിറക്കിയപ്പോള്‍, വിശുദ്ധ ജോണ്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഈ പഴയ ആചാരം കാത്തുസൂക്ഷിക്കുവാനായി പ്രബന്ധങ്ങള്‍ എഴുതുകയും ചെയ്തു.

ഈ സമയം ജെറുസലേമിലെ പാത്രിയാര്‍ക്കീസ് ജോണിനെ തന്റെ പുരോഹിത വൃന്ദത്തില്‍ വേണമെന്ന് ആഗ്രഹിച്ചു. അതിന്‍പ്രകാരം അദ്ദേഹത്തെ ജെറുസലേമില്‍ കൊണ്ടു വന്ന് പൗരോഹിത്യ പട്ടം നല്‍കുകയും ചെയ്തു. എന്നിരുന്നാലും കുറെകാലങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് തിരികെ വരികയും തന്റെ ശേഷിച്ച ജീവിതം മുഴുവനും ഗ്രന്ഥ രചനക്കായി വിനിയോഗിക്കുകയും ചെയ്തു. 'ബുദ്ധിയുടെ ധാര' (Fountain of Wisdom) എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)