December 27: അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍
December 27: അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍
‘യോഹന്നാന്റെ സുവിശേഷം’ 'പ്രിയപ്പെട്ട ശിഷ്യന്റെ സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്' എന്ന് സൂചിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവയുടെ യഥാര്‍ത്ത എഴുത്ത്കാരന്‍ ആരാണെന്നതിനെ കുറിച്ചുള്ള ചര്‍ച്ച 200-മത്തെ വര്‍ഷം മുതല്‍ നിലനില്‍ക്കുന്നു.
തന്റെ ‘ശ്ലൈഹീക ചരിത്ര’ത്തില്‍ യൂസേബിയൂസ് ഇപ്രകാരം പറയുന്നു : യോഹന്നാന്റെ ആദ്യ ‘അപ്പസ്തോലിക പ്രവര്‍ത്തനങ്ങളും’, ‘സുവിശേഷങ്ങളും’ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റേതു തന്നെയാണെന്ന് അനുമാനിക്കാം. യൂസേബിയൂസ് തുടര്‍ന്നു പറയുന്നു, രണ്ടും മൂന്നും ‘അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍’ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റേതായിരിക്കുവാന്‍ വഴിയില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ “യേശു ഇഷ്ടപ്പെട്ടിരുന്ന ശിഷ്യന്‍” അല്ലെങ്കില്‍ “പ്രിയപ്പെട്ട ശിക്ഷ്യന്‍” എന്ന വാക്യം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതായി കാണാം. പക്ഷേ പുതിയനിയമത്തില്‍ യേശുവിനെ പരാമര്‍ശിക്കുന്ന വേറെ ഭാഗങ്ങളിലൊന്നും ഈ വാക്യം ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല.
വിശുദ്ധ യോഹന്നാനെ കരുണയുടെ അപ്പസ്തോലന്‍ എന്നും വിളിക്കുന്നു. തന്റെ ഗുരുവില്‍ നിന്നും പഠിച്ച ഒരു നന്മ, വിശുദ്ധന്‍ വാക്കുകളിലൂടെയും, മാതൃകയിലൂടെയും പ്രകടമാക്കി. ക്രിസ്തുവിന്റെ ഈ പ്രിയപ്പെട്ട ശിഷ്യന്‍ എ.ഡി. 98-ല്‍ എഫേസൂസില്‍ വച്ച് മരണമടഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0