പ്രതിസന്ധികളുടെ നടുവിലും പ്രത്യാശയുടെ ജൂബിലി വിശ്വാസത്തിൻറെ ഹൃദയത്തിലേക്ക് തങ്ങളെ ആനയിക്കുകയും സാന്ത്വനമേകുകയും ചെയ്യുന്നുവെന്ന് പാക്കിസ്ഥാനിലെ കത്തോലിക്കാ സഭാ പ്രതിനിധി വൈദികൻ ആസിഫ് ജോൺ ഖോഖർ.
പാക്കിസ്ഥാനിൽ ദാരിദ്ര്യമനുഭവിക്കുന്നവരിൽ നല്ലൊരു ശതമാനം ക്രൈസ്തവരാണെങ്കിലും പ്രത്യാശയുടെ ജൂബിലിയുടെ ചൈതന്യം പൂർണ്ണമായി ഉൾക്കൊള്ളാൻ വിശ്വാസികൾ ശ്രമിക്കുന്നുണ്ടെന്ന് ഇസ്ലമബാദ്-റാവൽപിണ്ടി രൂപതയുടെ വികാരി ജനറാൾ കൂടിയായ വൈദികൻ ആസിഫ് ജോൺ ഖോഖർ പറഞ്ഞു.
ദൈനംദിന ജീവിതത്തിലെ കഷ്ടപ്പാടുകൾക്കും ദാരിദ്ര്യത്തിനും സഹനത്തിനും മദ്ധ്യേ തങ്ങൾ യേശുക്രിസ്തുവിൻറെ ഹൃദയം മുറുകെപ്പിടിച്ചുകൊണ്ട് പ്രത്യാശയുടെ തീർത്ഥാടകരായി വെല്ലുവിളികളെ നേരിടുകയാണെന്നും പാക്കിസ്ഥാനിലെ ജീവിതാവസ്ഥ നിർണ്ണായകമാണെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ജീവിതച്ചെലവ് കുതിച്ചുയർന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ലിയൊ പതിനാലാമൻ പാപ്പായിൽ പാക്കിസ്ഥാനിലെ ക്രൈസ്തവർക്കുള്ള പ്രതീക്ഷയും ഫാദർ ആസിഫ് വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m