IAS തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമനും പി ബി നൂഹിനും പുതിയ ചുമതല
IAS തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമനും പി ബി നൂഹിനും പുതിയ ചുമതല
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടറായി നിയമിച്ചു.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എം ഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. പകരം ഡോ. അശ്വതി ശ്രീനിവാസിനാണ് സപ്ലൈകോയുടെ ചുമതല നല്‍കിയിരിക്കുന്നത്.
കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോർപറേഷന്‍ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. ഡോ. അദീല അബ്ദുല്ലയെ സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. ഫിഷറീസ് ഡയറക്ടര്‍ ബി അബ്ദുള്‍ നാസറിനെ കായികവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m