ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങുകൾ 12ന്

ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങുകൾ 12ന്

maaa235

ജലന്ധർ രൂപതയുടെ ഇടയനായി നിയമിക്കപ്പെട്ട നിയുക്ത മെത്രാൻ ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേക  ചടങ്ങുകൾ ജൂലൈ 12ന്  നടക്കും . 

ജലന്ധർ ട്രിനിറ്റി കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് അഭിഷേക കർമങ്ങൾ നടക്കും. ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കുട്ടോ മുഖ്യകാർമികനും ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മ്‌മിനിസ്ട്രേറ്റർ ഡോ. ആഞ്ചലോ ഗ്രേഷ്യസ്, ഉജ്ജൈന്‍ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരുമാകും.

കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ബിഷപ്പുമാരും നിയുക്ത ബിഷപ്പിന്റെ അമ്മ ഏലിക്കുട്ടിയും കുടുംബാംഗങ്ങളും മാതൃ ഇടവകയായ ചെമ്മലമറ്റത്തു നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കോട്ടയം കാളകെട്ടി സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റ്യൻ നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ നിയമനം ലഭിച്ചത്. പഞ്ചാബിലെ 18 ജില്ലകളും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളും ജലന്ധർ രൂപതയിൽ ഉൾപ്പെടുന്നു.

 


Comment As:

Comment (0)