പതിറ്റാണ്ടുകളായി തൊമ്മൻകുത്തിൽ കൈവശമുള്ള പള്ളിയുടെ ഭൂമിയിൽ പരിപാവനമായ കുരിശ് സ്ഥാപിച്ചതിനും, കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയെന്ന കാരണത്താലും ഇടവക ജനത്തിന്റെ പേരിൽ കേസെടുത്ത വനംവകുപ്പിന്റെ നടപടിയും, അതിന് അനുവാദം കൊടുത്ത സർക്കാർ നിലപാടും അത്യന്തം കുറ്റകരമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
കള്ളക്കേസ് ഉടനടി പിൻവലിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
വിശ്വാസത്തിനെതിരേയുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിരവധി ജനങ്ങൾ കൊല്ലപ്പെടുമ്പോഴും ജനത്തെ വെല്ലുവിളിക്കുന്ന വനംവകുപ്പിന്റെ സമാന്തരഭരണം അംഗീക്കാനാവില്ല. ഭൂമിയുടെ തരം നിശ്ചയിക്കുന്ന റവന്യൂ വകുപ്പ് വനാതിർത്തിക്ക് പുറത്തെന്ന് റിപ്പോർട്ട് നൽകിയ സ്ഥലത്ത് വനംവകുപ്പ് നടത്തുന്ന അന്യായ ഭരണം നിയമവാഴ്‌ചയുടെ ലംഘനമാണ്. ക്രൈസ്‌തവ സമൂഹത്തെ മനഃപൂർവം കുറ്റക്കാരായി ചിത്രീകരിക്കാനുള്ള സംഘടിത ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്.
ഫണ്ട് ലക്ഷ്യമാക്കി പട്ടയം ലഭ്യമാകുന്ന കൈവശഭൂമി വനമാക്കി മാറ്റാൻ വേണ്ടി സർക്കാർ സഹായത്തോടെ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിക്കുന്നു. തൊമ്മൻകുത്തിലെ ജനങ്ങൾക്കെതിരേ എടുത്ത കേസ് പിൻവലിക്കാത്ത പക്ഷം കേരളം മുഴുവൻ ശക്തമായ സമരവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്തിറങ്ങുമെന്നു കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0