കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ വ്യാപന പദ്ധതി കേന്ദ്രതല ഉദ്ഘാടനവും നടത്തി.കെഎസ്എസ്എസ്എസ് പുരുഷ കര്‍ഷക സ്വാശ്രയസംഘ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ഫലവൃക്ഷ വ്യാപന പദ്ധതിയുടെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സെമിനാറും കൂടാതെ ഫലവൃക്ഷതൈകളുടെ വിതരണവും നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0